വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആസൂത്രണ സമിതിയുടെ പ്രഥമ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
ആസൂത്രണ സമിതി അംഗങ്ങൾക്ക് പുറമെ വിവിധ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാരും കൺവീനർമാരും യോഗത്തിൽ പങ്കെടുത്തു. നാടിന്റെ നിലവിലെ ആവശ്യങ്ങൾ വിലയിരുത്തിയും ജനകീയ നിർദേശങ്ങൾ പരിഗണിച്ചും വരും വർഷത്തെ വികസന പദ്ധതികൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും യോഗത്തിൽ പങ്കുവെച്ചു.
കൂട്ടായ ചർച്ചകളിലൂടെയും ജനകീയ പങ്കാളിത്തത്തിലൂടെയും പുതിയ വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയാണ് ലക്ഷ്യം. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പുതിയ ദിശാബോധത്തോടെ ഭരണസമിതി മുന്നോട്ട് പോകുന്നു.
