മാലിന്യം നിറഞ്ഞ ജലസ്രോതസുകൾക്ക് പുതുജീവൻ; തൂവല്ലൂക്കോണം കുളം നവീകരണത്തിന് പുരോഗതി

Share

കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാട്ടാക്കട ബ്ലോക്ക് ഡിവിഷനിലെ തൂവല്ലൂക്കോണം കുളം വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സന്ദർശനം നടത്തി.

ബ്ലോക്ക് ഡിവിഷൻ അംഗം അഡ്വ. അനുഷ്‌മ ബഷീർ, ഓവർസിയർ, വാർഡ് മെമ്പർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു. കുളത്തിന്റെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തുടർന്നുള്ള പരിപാലനം ജനകീയ പങ്കാളിത്തത്തോടെ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

പ്രദേശത്തെ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും മാലിന്യമുക്തമായി നിലനിർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.