ഭിന്നശേഷി കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു.

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിന്റെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്–ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഭിന്നശേഷിക്കാരായവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വിവിധ പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.