വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാരായ വിദ്യാർത്ഥികളെ ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബർ 17നകം ബ്ലോക്ക് ഡിവിഷൻ മെമ്പറുടെ കൈവശമോ ബ്ലോക്ക് ഓഫീസിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 80750 79576.

