വെള്ളനാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി ജീവനക്കാരുടെ യോഗം ചേർന്നു

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളനാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി ജീവനക്കാരുടെ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആശുപത്രിയുടെ പ്രവർത്തനങ്ങളും ജനങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ സേവനങ്ങളും സംബന്ധിച്ച വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

ആശുപത്രിയിലെത്തുന്ന ഓരോരുത്തർക്കും കാര്യക്ഷമവും ഗുണമേന്മയുള്ളതുമായ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനാണ് ഭരണസമിതി മുൻഗണന നൽകുന്നത്.