26 അങ്കണവാടി ജീവനക്കാർക്ക് ആദരം

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ നിന്ന് കഴിഞ്ഞ മാസം 26 ജീവനക്കാരാണ് വിരമിച്ചത്. രണ്ട് പതിറ്റാണ്ടോളം നൂറുകണക്കിന് കുരുന്നുകൾക്ക് കരുതലും സ്നേഹവും പകർന്ന പ്രിയപ്പെട്ട അങ്കണവാടി പ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ദീർഘകാല സേവനത്തിന് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ആദരവ്.