സാമൂഹിക പഠനമുറികളിൽ പുതിയ അടുക്കള നിർമ്മാണം

Share

ആനപ്പാറ ഡിവിഷനിലെ മണലി വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് തച്ചരുകാല, തലത്തൂതകാവ് സാമൂഹിക പഠനമുറികളിൽ പുതിയ അടുക്കള നിർമ്മിക്കുന്നു. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബന്ധപ്പെട്ടവർ സ്ഥലത്തെത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു എസ്.എസ്., പ്രദേശത്തെ പൊതുപ്രവർത്തകർ, ഓവർസിയർ തുടങ്ങിയവർ സന്നിഹിതരായി.