കളിച്ചിരികളുടെ പുതുകാലം 💚

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്തിലെ വാളിയറ ജി. കാർത്തികേയൻ സ്മാരക മാതൃക അങ്കണവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ ഉദ്ഘാടനം ചെയ്തു. ഡെയിൽവ്യൂവിന്റെ സഹകരണത്തോടെ കുട്ടികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. കുരുന്നുകളുടെ പഠനയാത്രയ്ക്ക് നിറവും സന്തോഷവും പകരുന്ന ആഘോഷമായി പ്രവേശനോത്സവം മാറി.