ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഫലവൃക്ഷത്തൈ നട്ടു. പരിസ്ഥിതി ദിനാചരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, വെള്ളനാട് കൃഷി വിജ്ഞാന കേന്ദ്രം അധികൃതർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ദിനാചരണം.



