വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർവഹണ അധികാരികളുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ ചേർന്നു. വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കൃത്യമായ ആസൂത്രണത്തോടെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പദ്ധതികളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിനും സമയക്രമം പാലിക്കുന്നതിനും ആവശ്യമായ നിർദേശങ്ങളും നൽകി.




