തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പഞ്ചായത്തുകൾക്ക് ആദരം

Share

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2025-26 വർഷത്തെ ബ്ലോക്ക് തലത്തിലെ മികച്ച പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഒന്നാം സ്ഥാനം വിതുര ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം തൊളിക്കോട് ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം ആര്യനാട് ഗ്രാമപഞ്ചായത്തും നേടി. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയ കാട്ടാക്കട ഗ്രാമപഞ്ചായത്തിന് പ്രത്യേക അനുമോദനവും നൽകി.