ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു

Share

വെള്ളനാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്നു. ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ മികവുറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഗൗരവവും ഗുണപരവുമായ ചർച്ചകളും നിർദേശങ്ങളും യോഗത്തിലുണ്ടായി. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വിശദമായ പരിശോധനയും സന്ദർശനവും നടത്തി.