ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഓഫീസ് ഉദ്ഘാടനം

Share

ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പുതിയ ഓഫീസ് ലളിതമായ ചടങ്ങിൽ നാട മുറിച്ച് തുറന്നു. ഓഫീസിനുള്ളിൽ ഭദ്രദീപം തെളിയിക്കുകയും എല്ലാവർക്കും മധുരം വിതരണം ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പ്രദീപ് നാരായൺ, വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയകക്ഷി നേതാക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.