വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എം. ജിജി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾക്കും വിഭവങ്ങൾക്കും ബജറ്റിൽ പ്രാധാന്യം നൽകി.




