വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കായി കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ പരിശീലനം സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ അറിവും പരിശീലനവും നൽകുന്നതാണ് പരിപാടിയുടെ ലക്ഷ്യം. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.


