നാടിന്റെ വികസനത്തിന് പുതിയ കാഴ്ചപ്പാടുകൾ; വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി അധ്യക്ഷത വഹിച്ചു.

വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ വികസന സാധ്യതകളും ജനകീയ ആവശ്യങ്ങളും സെമിനാറിൽ ചർച്ച ചെയ്തു. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ജനക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, കൃഷി, യുവജനക്ഷേമം തുടങ്ങിയ മേഖലകളിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ജനപ്രതിനിധികളും ബന്ധപ്പെട്ടവരും ആശയങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീമതി എസ്. സിന്ധു, ശ്രീമതി ഷെമി ഷംനാദ്, ശ്രീമതി അമല ടീച്ചർ, ശ്രീമതി രാധ ജയൻ എന്നിവരോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.

കൂട്ടായ ചർച്ചകളിലൂടെയും ജനകീയ നിർദേശങ്ങളിലൂടെയും നാടിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള വേദിയായി വികസന സെമിനാർ മാറി.