വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ അധ്യക്ഷത വഹിച്ചു.
വരും സാമ്പത്തിക വർഷത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിവിധ പ്രദേശങ്ങളിലെ ആവശ്യങ്ങൾ വിലയിരുത്തി ജനകീയ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും യോഗത്തിൽ പങ്കുവെച്ചു.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ഇടപെടലിലൂടെ കൂടുതൽ ജനകീയവും പ്രായോഗികവുമായ വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള വേദിയായി ബ്ലോക്ക് ഗ്രാമസഭ മാറി.
നാടിന്റെ വികസനത്തിനായി, ജനകീയ പങ്കാളിത്തത്തോടെ നമ്മളൊരുമിച്ച് മുന്നോട്ട്…
