ലഹരിവിരുദ്ധ ജനകീയ പ്രചാരണം: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി

Share

​ വെള്ളനാട് : സംസ്ഥാ‍നത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായി തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിയുടെ ഭാഗമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ വിപുലമായ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.
​പദ്ധതിയുടെ ഭാഗമായി ഓഫീസ് വളപ്പിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചെറുവക്കോണം സത്യൻ തൂഫാൻ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.

ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് തൂഫാൻ വാരിയർ പ്രഖ്യാപനവും തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും നടന്നു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജിജി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിഷ്ണു ആനപ്പാറ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റ്റി.സുനിൽ കുമാർ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ആർ. പ്രസന്നകുമാരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനുഷ്മ ബഷീർ, ഷീജ എസ്, ബബിദ നിസാർ, ധന്യ. എൽ, ആര്യനാട് സബ് ഇൻസ്പെക്ടർ അരുൺ, ജോയിന്റ് ബി.ഡി.ഒ നൈസാം, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.