വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വെള്ളനാട് ICDS പ്രോജക്റ്റിന്റെയും നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ജിജി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വനിത ശിശുവികസന വകുപ്പ്, ICDS ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മുലയൂട്ടലിന്റെ പ്രാധാന്യവും ശിശുക്കളുടെ ആരോഗ്യസംരക്ഷണവും സംബന്ധിച്ച് ബോധവത്കരണം നടത്തി. പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും അങ്കണവാടി പ്രവർത്തകർക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു
