വെള്ളനാട് ബ്ലോക്കിൽ കർഷകമേള സംഘടിപ്പിക്കുന്നു

Share

വെള്ളനാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വെള്ളനാട് ബ്ലോക്കിന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി വെള്ളനാട് കിസാൻമേള സംഘടിപ്പിക്കുന്നു.

2026 ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 10 മണിക്ക് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുന്നത്.

ചടങ്ങിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ അധ്യക്ഷത വഹിക്കും. കാർഷിക മേഖലയിലെ വിവിധ പദ്ധതികളും പ്രകൃതി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കർഷകർക്ക് പരിചയപ്പെടുത്തുന്നതിനും കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും മേള സഹായകരമാകും.

കർഷകരുടെയും കാർഷിക മേഖലയുമായി ബന്ധപ്പെട്ടവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.