ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും സന്നിഹിതരായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും മഹത്വം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ആഘോഷം.



