വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ ഓണാഘോഷം കുറ്റിച്ചൽ പഞ്ചായത്തിലെ മന്തിക്കളം പകൽവീട്ടിൽ നടന്നു. പകൽവീട്ടിലെ അമ്മമാർക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി. ഓണാഘോഷ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക്–ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




