വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആര്യനാട് പഞ്ചായത്തിലെ പാലേക്കോണം–ഇരിഞ്ചൽ മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ നിർവഹിച്ചു. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്–ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, യുവജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.




