ആര്യനാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ അടിയന്തര നടപടികൾ

Share

ആര്യനാട് ഗവ. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അധ്യക്ഷതയിൽ ചേർന്നു. ആശുപത്രിയിൽ അടിയന്തരമായി നടപ്പാക്കേണ്ട ആവശ്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ച നടന്നു. ഡോക്ടർ ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. മലയോര മേഖലയിലെ പ്രധാന ആതുരസേവന കേന്ദ്രത്തെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നേതൃത്വം നൽകും.