കുളത്തോട്ടുമല വൃദ്ധസദനത്തിൽ സന്ദർശനം; കരുതലിന്റെ കൈത്താങ്ങായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടാക്കട കുളത്തോട്ടുമല വൃദ്ധസദനം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, അടിസ്ഥാന സംവിധാനങ്ങൾ എന്നിവ നേരിൽ വിലയിരുത്തി. അന്തേവാസികളുമായി സംവദിച്ച് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും ചെയ്തു. ആവശ്യമായ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മികച്ച പരിചരണവും സേവനവും ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തുമെന്ന് ഭരണസമിതി അറിയിച്ചു.

ജീവിതത്തിന്റെ സായാഹ്നത്തിൽ ആരും ഒറ്റയ്ക്കാകരുത് എന്ന കരുതലോടെ, മുതിർന്നവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ആവശ്യമായ പിന്തുണയുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഒപ്പമുണ്ടാകും.