വികസന കാഴ്ചപ്പാടുകൾക്ക് പുതുദിശ; വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം

Share

പ്രൗഢഗംഭീരമായ സദസ്സിൽ ക്രിയാത്മകമായ ചർച്ചകളും വിശാലമായ വികസന കാഴ്ചപ്പാടുകളും നവീന ആശയങ്ങളും പങ്കുവെച്ചുകൊണ്ട് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും മുൻഗണന നൽകി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള നിർദേശങ്ങളും ആശയങ്ങളും യോഗത്തിൽ ഉയർന്നു.

വിവിധ മേഖലകളിൽ നിന്നുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ കൂടുതൽ ജനകീയവും പ്രായോഗികവുമായ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള വേദിയായി വർക്കിംഗ് ഗ്രൂപ്പ് യോഗം മാറി.

നാടിന്റെ വികസനത്തിനായി, നവീന ആശയങ്ങളുമായി നമ്മളൊരുമിച്ച് മുന്നോട്ട്…