ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ ഭരണസമിതിയുടെ സന്ദർശനവും സ്റ്റാഫ് മീറ്റിംഗും

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ സന്ദർശനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സന്ദർശനം നടത്തുകയും സ്റ്റാഫ് മീറ്റിംഗ് ചേരുകയും ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആശുപത്രിയുടെ നിലവിലെ ആവശ്യങ്ങളും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തു. സാമൂഹിക ആരോഗ്യ കേന്ദ്രമായിട്ടും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് ആശുപത്രി നേരിടുന്ന പ്രധാന പോരായ്മകളായി യോഗത്തിൽ ചൂണ്ടിക്കാട്ടി. രോഗികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി.

ആശുപത്രിയുടെ പോരായ്മകൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ഭരണസമിതിയുടെ നേതൃത്വത്തിൽ സമയബന്ധിതമായ ഇടപെടലുകൾ നടത്തുമെന്ന് ഉറപ്പ് നൽകി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ. വിഷ്ണു ആനപ്പാറ, ശ്രീ. റ്റി. സുനിൽകുമാർ, ശ്രീമതി ആർ. പ്രസന്ന കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി നിഷ സജികുമാർ, മെഡിക്കൽ ഓഫീസർ ഡോ. റെമിൻ ആൽഫ്രെഡ് തുടങ്ങിയവർ സന്ദർശനത്തിലും യോഗത്തിലും പങ്കെടുത്തു.