വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പുതുതായി സ്ഥാപിച്ച പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യൻ നിർവഹിച്ചു. പഞ്ചായത്ത് യോഗങ്ങൾ, ഔദ്യോഗിക പരിപാടികൾ, പൊതുചടങ്ങുകൾ എന്നിവ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും ശബ്ദസംവിധാനം മെച്ചപ്പെടുത്തുന്നതിനും പുതിയ സംവിധാനം സഹായകരമാകും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദവും സാങ്കേതിക മികവോടെയും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് പബ്ലിക് അഡ്രസിംഗ് സിസ്റ്റം സ്ഥാപിച്ചത്.
