വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഭരണസമിതി യോഗം ചേർന്നു

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഭരണസമിതി യോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സത്യൻ ഡി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി എം. ജിജി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വിഷ്ണു എന്നിവരോടൊപ്പം വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി മറ്റ് പ്രധാനപ്പെട്ടവർ പങ്കെടുത്തു.

പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച യോഗത്തിൽ ജനകീയ ആവശ്യങ്ങൾ, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി നടപ്പാക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾക്ക് യോഗത്തിൽ തുടക്കം കുറിച്ചു.

ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കി നാടിന്റെ സമഗ്ര വികസനത്തിനായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന സന്ദേശത്തോടെയാണ് ആദ്യ ഭരണസമിതി യോഗം നടന്നത്.