വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോത്രകലോത്സവത്തിന്റെ സംഘാടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പട്ടികവർഗ ഊരുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പട്ടികവർഗ വികസന വകുപ്പ് ജീവനക്കാർ, എസ്.ടി. പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ആദിവാസി ജനതയുടെ തനത് ഗോത്രകലാരൂപങ്ങളും സവിശേഷ കലാപരിപാടികളും ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ഗോത്രകലോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.



