വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷം ആവേശപൂർവം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, കലാപരിപാടികൾ, ഓണസദ്യ, വിവിധ കായിക മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷം നടന്നത്. ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതോടെ ഓണാഘോഷം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.





