വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന സ്ഥാപനങ്ങളിലൊന്നായ കാട്ടാക്കട പഞ്ചായത്തിലെ കുളത്തോട്ടുമല വൃദ്ധസദനത്തിൽ വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു. ഇരുപതിലധികം വയോജനങ്ങൾ കഴിയുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള ക്രിയാത്മക ചർച്ചകളും നിർദേശങ്ങളും യോഗത്തിലുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.





