വെള്ളനാട് ബ്ലോക്കിൽ ‘കൂൺഗ്രാമം’ പദ്ധതി

Share

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന നടപ്പാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിക്ക് ഈ വർഷം ജില്ലയിൽ വെള്ളനാട് ബ്ലോക്കിനെ തെരഞ്ഞെടുത്തു. പദ്ധതിയുടെ സമയബന്ധിതവും വിജയകരവുമായ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് തല യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൃഷി ഓഫീസർമാർ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി കൃത്യമായ രൂപരേഖയും അവതരിപ്പിച്ചു.