ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സഭയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വിവിധ കൃഷിഭവനുകളുടെ നേതൃത്വത്തിൽ കാർഷിക ഉൽപ്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും പ്രദർശനവും വിപണനവും പരിപാടിയുടെ ഭാഗമായി നടന്നു. കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കളും വിവിധ കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുന്നതിനൊപ്പം കാർഷിക മേഖലയിലെ സാധ്യതകൾ പങ്കുവയ്ക്കാനും പരിപാടി വേദിയായി.