വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ എക്സ്റ്റൻഷൻ ഓഫീസർ (P&M) ആയി സേവനമനുഷ്ഠിച്ച രാജീവ് സാറിന് മാതൃവകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിക്കുകയും സന്തോഷപൂർണമായ യാത്രയയപ്പ് നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സേവനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു.





